• കെ .മധു സംവിധാനം ചെയ്ത മമ്മുട്ടി നായകനാകുന്ന 'സിബിഐ-5' ഈ വരുന്ന മെയ് ഒന്നാം തിയ്യതിയാണ് തീയറ്ററുകളിൽ റിലീസിനെത്തുന്നത്.
• 'നാനും റൗഡി താൻ' എന്ന സിനിമയ്ക്ക് ശേഷം വിജയ് സേതുപതിക്കു വേണ്ടി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് ഒരുക്കിയിട്ടുള്ള ഏറ്റവും പുതിയ സിനിമയാണ് 'കാത്തുവാക്കുല രണ്ട് കാതൽ', സിനിമയുടെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങുയിട്ടുണ്ട്. സാമന്ത, നയൻതാര എന്നിവരാണ് നായികമാരായി എത്തുന്നത്. സിനിമ ഈ വരുന്ന ഏപ്രിൽ 29നാണ് തീറ്ററുകളിൽ റിലീസിനെത്താൻ പോവുന്നത്.
• നാദിർഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകൻ ആകുന്ന ഒരു ത്രില്ലെർ ചിത്രമാണ് 'ഈശോ'. നമിത പ്രമോദ് ആണ് നായികയായി എത്തുന്നത്. സിനിമ നേരിട്ട് Sonyliv എന്ന പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന് ഇപ്പോൾ സ്ഥിതീകരിച്ചിട്ടുണ്ട്.
• കീർത്തി സുരേഷ് നായികയാകുന്ന 'സാനിക്കായിധം' എന്ന സിനിമ ഈ വരുന്ന മെയ് 6ന് നേരിട്ട് ആമസോൺ പ്രൈമ വീഡിയോസിലൂടെ റിലീസ് ചെയ്യും എന്ന് ഇപ്പോൾ സ്ഥിതീകരിച്ചിട്ടുണ്ട്.
• തണ്ണീർമത്തനദിനങ്ങൾ എന്ന സിനിമയ്ക്ക് ശേഷം നെസ്‌ലിനും, മാത്യു തോമസും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് 'ജോ & ജോ.' ഈ വരുന്ന മെയ് 13നാണ് സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്.
• 'ഓപ്പറേഷൻ ജാവ' എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തി അടുത്തതായി സംവിധാനം ചെയ്‌തൊരുക്കിയ സിനിമയാണ് 'സൗദി വെള്ളക്ക് '. ഈ വരുന്ന മെയ് 20നാണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ പോകുന്നത്
• രാജീവ് രവി സംവിധാനം ചെയ്ത് ആസിഫ് അലി നായകനാകുന്ന 'കുറ്റവും ശിക്ഷയും' എന്ന സിനിമ ഈ വരുന്ന മെയ് 27ന് തിയറ്ററിൽ റിലീസ് ചെയ്യും എന്ന് ഉറപ്പിച്ചിട്ടുണ്ട്.
• നെഗറ്റീവുകൾക്കിടയിലും 'ബീസ്റ്റ് ' സിനിമയ്ക്ക് ഇരുന്നൂറ് കോടി ക്ലബിൽ ഇടംപിടിക്കാൻ സാധിച്ചിട്ടുണ്ട്. ബീസ്റ്റ് സിനിമയുടെ പ്രൊമോഷൻ വേളയിൽ സംവിധായകൻ നെൽസൻ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട് -"ദളപതി വിജയ് സമ്മതിക്കുകയാണെക്കിൽ ഞാൻ ബീസ്റ്റ് സിനിമയുടെ രണ്ടാം ഭാഗം ഒരുകാമെന്നാണ്" അദ്ദേഹം പറഞ്ഞത്.
• യാഷ്ന്റെ 'കെ .ജി. എഫ് - 2' സിനിമ ആദ്യ ആഴ്ച കഴിയുമ്പോൾ ലോകമെമ്പാടും 724 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. അടുത്ത ആഴ്ച ആവുമ്പോഴേക്കും 'കെ .ജി .എഫ്' ആയിരം കോടി ക്ലബിൽ ഇടം പിടിക്കും എന്നാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്ന വാർത്ത.

Comments
Post a Comment